കെ റെയില്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താല്പര്യങ്ങളെന്ന് എസ്ഡിപിഐ
കൊയിലാണ്ടി: കെ റെയില്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താല്പര്യങ്ങളെന്ന് എസ്ഡിപിഐ ജില്ല സെക്രട്ടറി നിസാം പുത്തൂര്‍. നൂറ് കണക്കിന് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയാണ് സര്‍ക്കാര്‍ റെയില്‍ പാതയൊരുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇത് തികച്ചും കോര്‍പ്പറേറ്റ്കളുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഷാഹിദ് കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു.
ഷംസീര്‍ ചോമ്പാല, അബ്ദുല്‍ ജലീല്‍ സഖാഫി, അസീസ് മാസ്റ്റര്‍, അബൂലൈസ് മാസ്റ്റര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജലീല്‍ പയ്യോളി, ഫസല്‍ കാപ്പാട്, എം കെ സലാം, ജലീല്‍ എച്ച് എം എന്നിവര്‍ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി സാദിഖ് കല്ലടക്കണ്ടി സ്വാഗതവും ഹര്‍ഷല്‍ ചിറ്റാരി നന്ദിയും പറഞ്ഞു.