തിരുവനന്തപുരം: പാട്ടെഴുത്തിലെ അതുല്യ പ്രതിഭ ബിച്ചു തിരുമലയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങള്‍ കൈരളിക്കു സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. മലയാളി ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ആ തൂലികയില്‍ പിറവിയെടുത്തു. ഗാനരചന, സംഗീത സംവിധാനം എന്നിവയില്‍ മാത്രമല്ല, ഗായകന്, കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഉറ്റവരുടെയും സഹൃദയ ലോകത്തിന്റെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും കൃഷ്ണന് എരഞ്ഞിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.