മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ ചട്ടവിരുദ്ധമായി പണിത മുഴുവന്‍ കെട്ടിടങ്ങളുടെയും പെര്‍മിറ്റ് പുനപരിശോധിക്കണമെന്നും അനധികൃതമായി നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി മുന്‍സിപ്പാലിറ്റി ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി.
കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി പരിധിയിലെ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്ഡിപിഐ മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സമീര്‍ ചോമേരി ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചട്ടവിരുദ്ധമായി പണിത മുഴുവന്‍ അനധികൃത കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് സമീര്‍ ചോമേരി ആവശ്യപ്പെട്ടു. എസ്ഡിപിഐ മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ പ്രസിഡന്റ് മന്‍സൂര്‍ മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ സെക്രട്ടറി നജീബ് കുന്നത്ത് സംസാരിച്ചു.