'ബാബരി ദിനം' എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി
ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കലാണ് നീതിയെന്നും അത് സാധ്യമാവും വരെ എസ്ഡിപിഐ സമര രംഗത്തുണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജില്ല സെക്രട്ടറി അഡ്വ. കെ സി നസീര്‍ പറഞ്ഞു.
പൊന്നാനി: ബാബരി ഭൂമി മുസ്‌ലിംകള്‍ക്ക് വിട്ടു നല്‍കുക, മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പൊന്നാനിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ജില്ല സെക്രട്ടറി അഡ്വ. കെ സി നസീര്‍ ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കലാണ് നീതിയെന്നും അത് സാധ്യമാവും വരെ എസ്ഡിപിഐ സമര രംഗത്തുണ്ടാവുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.
നീതിന്യായ സ്ഥാപനങ്ങളില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സമുദായത്തിന് ബാബരിയെ ഓര്‍ക്കാനുള്ള അവകാശം പോലും ഹനിക്കുന്നസാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റജീഷ് അത്താണി, എടപ്പാള്‍ മേഖല വൈസ് പ്രസിഡന്റ് ഹസന്‍ ചിയ്യാനൂര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി, ജോയിന്റ് സെക്രട്ടറി ഹാരിസ് പള്ളിപ്പടി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞന്‍ ബാവ മാസ്റ്റര്‍, പി പി സക്കീര്‍, മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ ചുങ്കത്ത്, എം കെ മുഹമ്മദ് സംസാരിച്ചു.