ഇന്ധനവിലക്കെതിരേ കാളവണ്ടി സമരവുമായി എസ്ഡിപിഐ

Update: 2022-04-02 14:32 GMT
ഇന്ധനവിലക്കെതിരേ കാളവണ്ടി സമരവുമായി എസ്ഡിപിഐ

തിരുവനന്തപുരം: ഇന്ധന വില ദിനം പ്രതി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപി ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഏജീസ് ഓഫിസിലേക്ക് കാളവണ്ടി സമരം നടത്തി. ഏജീസ് ഓഫിസിനു മുന്നില്‍ സംസ്ഥാന സമിതി അംഗം അഷ്‌റഫ് പ്രാവച്ചമ്പലം സമരം ഉത്ഘാടനം ചെയ്തു.

ഇന്ധന വിലവര്‍ദ്ധിപ്പിക്കാനുള്ള അധികാരം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നതിനു പിന്നില്‍ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സിയാദ് തൊളിക്കോട് സംസാരിച്ചു.

പാളയത്ത് നിന്ന് ആരംഭിച്ച കാളവണ്ടി സമരത്തിന് ജില്ലാ വൈസ്പ്രസിഡന്റുമാരായ കരമന ജലീല്‍, തച്ചോണം നിസാമുദ്ദീന്‍, സെക്രട്ടറിമാരായ ഇര്‍ഷാദ് കന്യാകുളങ്ങര, സബി നാലുക്മാന്‍, ട്രഷറര്‍ മണക്കാട് ഷംസുദീന്‍, റുബിന മഹ്ഷുഖ്, സൗമ്യ എസ്, സുനീര്‍ പി, മണ്ഡലം ഭാരവാഹികളായ നുറുല്‍ അമീന്‍ കബീര്‍, അജ്മല്‍, സുധീര്‍ അല്‍ ഷാബ് കല്ലറ, മഹ്ഷുഖ് വള്ളക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News