ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം; നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും നിരുപാധികം വിട്ടയച്ചു
ഹവാല പണം ജനാധിപത്യത്തെ അട്ടിമറിക്കാന്‍; ബിജെപി-ആര്‍എസ്എസ് നേതാക്കളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നവരെ പാര്‍ട്ടി സമരരംഗത്തുണ്ടാവുമെന്നും എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മാഈല്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലിസ് നേതാക്കളെ പോലിസ് സ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. പോലിസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ഒരുവില്‍ നിരുപാധികം വിട്ടയച്ചു. കന്റോണ്‍മെന്റ് പോലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാര്‍ച്ച് നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്. ബിജെപി സംസ്ഥാനത്തേക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കിയ കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറയറ്റിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പ്രതികളായ കേസില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പാര്‍ട്ടി സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മാഈല്‍ ആരോപിച്ചു. ഈ കോടികളുടെ കള്ളപ്പണത്തിന്റെ ഉറവിടം പോലിസ് അന്വേഷിച്ച് കണ്ടെത്തണം. ബിജെപി നേതാക്കള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി അന്വേഷണം ബോധപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ കോടികളുടെ കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് അധികാരം പിടിച്ചെടുത്ത രീതിയില്‍ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു നീക്കം. ഈ കള്ളപ്പണത്തിന്റെ ബലത്തിലാണ് 35 സീറ്റു കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് സുരേന്ദ്രന്‍ വീമ്പിളക്കിയത്.
കള്ളപ്പണത്തില്‍ നിന്ന് ഒരംശം തൃശൂര്‍ കൊടകരയില്‍ പിടിച്ചെടുത്തതോടെയാണ് സംഭവം ചര്‍ച്ചയായത്. എന്നാല്‍ വ്യാജ പ്രതികളെ സൃഷ്ടിച്ചും തുക കുറച്ചുകാണിച്ചും കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി ജില്ലാ നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഉന്നതബന്ധം വ്യക്തമായതോടെ അന്വേഷണം മരവിച്ചിരിക്കുകയാണ്. ഫണ്ട് വീതംവെപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ പരസ്പരം വെട്ടിവീഴ്ത്തിയിട്ടും അന്വേഷണസംഘം നിസ്സംഗത പാലിക്കുകയാണ്. ബിജെപി വിരുദ്ധരെ വിരട്ടി നിര്‍ത്താന്‍ ഓടി നടക്കുന്ന ഇഡി ബിജെപി നേതാക്കള്‍ പ്രതിയായ കോടികളുടെ ഹവാല ഇടപാടില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധരാണ് തങ്ങളെന്ന് ആണയിടുന്ന ഇടതുസര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. ബിജെപി-ആര്‍എസ്എസ് നേതാക്കളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നവരെ പാര്‍ട്ടി സമരരംഗത്തുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ചില്‍ എസ്ഡിപിഐ ജില്ലാപ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ജില്ലാ ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗങ്ങളായ മഹ്ഷൂഖ് വള്ളക്കടവ്, മുനീര്‍ കാരയ്ക്കാമണ്ഡപം, സലീം കഞ്ചാലിമൂട് എന്നിവര്‍ പങ്കെടുത്തു.