'ചിങ്ങേലി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക'; പിഡബ്ല്യുഡി ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

2016 ഇല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി 2018 ജൂലൈ യില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും ചേര്‍ന്ന് നിര്‍മാണോല്‍ഘാടനം നിര്‍വഹിച്ച ചടയമംഗലം ചിങ്ങേലി പാങ്ങോട് റോഡ് ഒരു വര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താത്ത നിലയിലാണ്.

Update: 2020-07-06 11:01 GMT

ചടയമംഗലം: ചിങ്ങേലി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക എന്ന ആവശ്യം ഉന്നയിച്ച് ചടയമംഗലം പിഡബ്ല്യുഡി ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. മാര്‍ച്ച് പ്രവേശന കവാടത്തില്‍ തന്നെ പോലിസ് തടഞ്ഞു. 2016 ഇല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി 2018 ജൂലൈ യില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും ചേര്‍ന്ന് നിര്‍മാണോല്‍ഘാടനം നിര്‍വഹിച്ച ചടയമംഗലം ചിങ്ങേലി പാങ്ങോട് റോഡ് ഒരു വര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താത്ത നിലയിലാണ്.


ഈ കാലായാളവില്‍ തന്നെ അഴിമതിയും അശാസ്ത്രീയ നിര്‍മാണത്തിലും നിരവധി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചു. ചടയമംഗലവും കടയ്ക്കലും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ യാത്രാ ദുരിതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. കെഎസ്ആര്‍ടിസി സര്‍വീസ് ഉള്‍പ്പടെ ദിനേന ആയിരക്കണക്കിന് വാഹങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത് .തുടര്‍ക്കഥയാവുന്ന അപകടങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കുപോലും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ജോണ്‌സന്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റാഫി ചുണ്ട, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറാഫത്ത് മല്ലം മണ്ഡലം പ്രസിഡന്റ് നജീം മുക്കുന്നം, സെക്രട്ടറി റഹീം പങ്കെടുത്തു. ജനങ്ങളുടെ ദുരിതം കാണാന്‍ അധികാരികള്‍ക്ക് ഉദ്ദേശമില്ലെങ്കില്‍ പ്രക്ഷോഭം ജില്ലാ കമ്മിറ്റി ഏറ്റടുത്തു നടത്തുമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പിഡബ്ല്യുഡി ഓഫfസര്‍ക്ക് നല്‍കിയ നിവേദനത്തിന് മറുപടിയായി പണി വേഗത്തില്‍ ആക്കുമെന്നും മൂന്ന് മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും ഉറപ്പും നല്‍കി.

Tags:    

Similar News