ശിവശങ്കറുടെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Update: 2020-07-15 17:30 GMT

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ സസ്‌പെന്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്

എസ്ഡിപിഐ കരമന സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇയാളുടെ പൂജപ്പുരയിലെ വസതിയിലേക്ക് മാര്‍ച്ച നടത്തി. മാര്‍ച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ശിവശങ്കറുടെ കോലംകത്തിച്ചു.


കരമന സിറ്റി പ്രസിഡന്റ് അസീസ്, സെക്രട്ടറി സുല്‍ഫി നേതൃത്വം നല്‍കി. സലീം പൂജപ്പുര, നവാസ് കരമന സയ്യിദ് കരമന ബഷീര്‍ മൗലവി, സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News