സമൂഹത്തെ ധ്രുവീകരിക്കുന്ന സംഘപരിവാര ശ്രമങ്ങളെ ചെറുക്കാനാവശ്യപ്പെട്ട് എസ്ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍

Update: 2021-12-12 15:35 GMT

അരീക്കോട്: ഭൂതകാല ചരിത്ര തമസ്‌ക്കരണത്തിലൂടെ ഫാഷിസം നടപ്പാക്കുന്ന സംഘ പരിവാരം, സമൂഹങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കം വേഗത്തിലാക്കിയത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംഘപരിവാര ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യത്തിലധിഷ്ടിതമായ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ സെക്രട്ടറി മുര്‍ഷിദ് ഷമീം, ഏറനാട് മണ്ഡലം പ്രസിഡന്റ് യൂസഫ് ചെമ്മല, മണ്ഡലം സെക്രട്ടറി ബീരാന്‍ കുട്ടി മൗലവി, എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സൈഫുദ്ദീന്‍ കെ, സെക്രട്ടറി ജലീല്‍ തെച്ചണ്ണ, ഇമാം കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സെയ്യിദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News