സാബിയ സെയ്ഫിക്ക് നീതി തേടി എസ്ഡിപിഐ രാജ് ഭവനിലേക്ക് കാന്‍ഡില്‍ മാര്‍ച്ച് നടത്തി
മോഡി സര്‍ക്കാരിന് കീഴില്‍ പോലിസ് ഡിഫന്‍സ് ഓഫിസറായ സാബിയ സെയ്ഫിയെ കൂട്ടബലാല്‍സംഗം ചെയ്തു ശരീരാവയവങ്ങള്‍ ഛേദിച്ച് കൊലപ്പെടുത്തിയിട്ട് ജനാധിപത്യസമൂഹം മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സാബിയയുടേത് ഒരു ഭരണകൂട വംശീയ കൊലപാതകമാണ്
തിരുവനന്തപുരം: ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സാബിയ സെയ്ഫിക്ക് നീതി തേടി എസ്ഡിപിഐ രാജ് ഭവനിലേക്ക് കാന്‍ഡില്‍ മാര്‍ച്ച് നടത്തി. ഡല്‍ഹി പോലിസ് ഡിഫന്‍സ് ഓഫിസര്‍ സാബിയ സെയ്ഫിയുടെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, അന്വേഷണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്ഡിപിഐ കാന്‍ഡില്‍ മാര്‍ച്ച് നടത്തിയത്.
കാന്‍ഡില്‍ മാര്‍ച്ച് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. മോഡി സര്‍ക്കാരിന് കീഴില്‍ പോലിസ് ഓഫിസറായ സാബിയെ സെയ്ഫിയെ ബലാല്‍സംഗം ചെയ്തു ശരീരാവയവങ്ങള്‍ ഛേദിച്ച് കൊലപ്പെടുത്തിയിട്ട് ജനാധിപത്യസമൂഹം മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സാബിയയുടേത് ഒരു ഭരണകൂട വംശീയ കൊലപാതകമാണെന്നും അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു.
ജില്ലാ ഉപാദ്ധ്യക്ഷന്‍ നിസാമുദ്ദീന്‍ തച്ചോണം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വിതുര അജയകുമാര്‍ , ജില്ലാ ഖജാന്‍ജി ശംസുദ്ദീന്‍ മണക്കാട്, ജില്ലാ കമ്മിറ്റിയംഗങ്ങളായ റുബീന മഹ്ഷൂഖ്, വട്ടിയൂര്‍ക്കാവ് ഷജീര്‍, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി നവാസ്, വൈസ് പ്രസിഡന്റ് സജീവ് പൂന്തുറ, നേമം മണ്ഡലം പ്രസിഡന്റ് നവാസ് എസ്, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് സുല്‍ഫി നെട്ടയം, സെക്രട്ടറി നവാസ് വട്ടിയൂര്‍ക്കാവ് എന്നിവര്‍ സംബന്ധിച്ചു. വൈകീട്ട് എട്ടിന് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.