സാബിയ സെയ്ഫിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് എസ്ഡിപിഐ പ്രതിനിധി സംഘം

Update: 2021-09-07 02:37 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയുടെ കുടുംബത്തെ എസ്ഡിപിഐ ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. എസ്ഡിപിഐ നേതാക്കള്‍ കുടുംബത്തെ ആശ്വസിപ്പിക്കുകയും കുറ്റവാളികളെ ശിക്ഷിക്കാനുള്ള നിയമപോരാട്ടത്തില്‍ പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദെഹ്‌ലാന്‍ ബാഖവി, ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മജീദ്, ഇല്യാസ് മുഹമ്മദ്, സെക്രട്ടറി ഡോ.തസ്‌ലിം അഹമ്മദ് റഹ്മാനി, പ്രാദേശിക എസ്ഡിപിഐ നേതാക്കള്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ആഗസത് 26നാണ് സാബിയ സെയ്ഫി ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെടുന്നത്. കഴുത്ത് പിളര്‍ക്കുകയും മാറിടങ്ങള്‍ രണ്ടും മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുടനീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. അമ്പതോളം തവണ കത്തിയുപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. സാബിയയുടെ കൊലപാതകത്തിന് പിന്നില്‍ ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News