കുടിയൊഴിപ്പിക്കലിന്റെ മറവില്‍ കൂട്ടക്കുരുതി: നീതി തേടി മുസ്‌ലിം പ്രതിനിധി സംഘം അസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കുടിയൊഴിപ്പിക്കപ്പെട്ട മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനും വഴിയാധാരമായവരെ പുനരധിവസിപ്പിക്കാനും സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Update: 2021-09-27 14:58 GMT
ന്യൂഡല്‍ഹി: ജംഇയത്തുല്‍ ഉലമാ ഇ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി, സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ മുസ്‌ലിം സംഘടനകളുടെ പ്രതിനിധി സംഘം ഞായറാഴ്ച ഗുവാഹത്തിയില്‍ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയെ സന്ദര്‍ശിച്ചു. ദാരംഗ് ജില്ലയിലെ പോലിസ് ക്രൂരതയും മുസ്‌ലിംകളെ കുടിയൊഴിപ്പിക്കല്‍ വിഷയവും സംഘം ഉന്നയിച്ചു.

കുടിയൊഴിപ്പിക്കപ്പെട്ട മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനും വഴിയാധാരമായവരെ പുനരധിവസിപ്പിക്കാനും സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തന്റെ എല്ലാ വിധ സഹായവും ഉറപ്പുനല്‍കിയ മുഖ്യമന്ത്രി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ അഭയം പ്രാപിച്ച സിപജ്ഹര്‍ സന്ദര്‍ശിച്ച് ആവശ്യകതകള്‍ വിലയിരുത്തി എന്ത് അടിയന്തര നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് അറിയിക്കാന്‍ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം സംഘടനകളോട് അഭ്യര്‍ത്ഥിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

സിപജ്ഹറിലേക്ക് ദുരിതബാധിത കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ് സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ജെഐഎച്ച് വൈസ് പ്രസിഡന്റ് എസ് അമീനുല്‍ ഹസന്‍, ജംഇയ്യത്ത് ദേശീയ സെക്രട്ടറി ഷാഫി മദ്‌നി, എസ്‌ഐഒ ദേശീയ പ്രസിഡന്റ് സല്‍മാന്‍ അഹ്മദ് തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

Tags:    

Similar News