അന്താരാഷ്ട്ര ചര്‍ച്ചക്കായി താലിബാന്‍ നേതൃത്വം ജനീവയില്‍

'രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും പരിഗണിക്കാതെ എല്ലാ സഹായ സംഘടനകളോടും അവരുടെ മാനുഷിക സഹായം തുടരാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു, കൂടാതെ അഫ്ഗാനിസ്ഥാനിലെത്താന്‍ ലക്ഷ്യമിട്ടുള്ള മാനുഷിക സഹായത്തിനായി ലോക രാജ്യങ്ങള്‍ അവരുടെ അതിര്‍ത്തികള്‍ തുറക്കണം'- പ്രതിനിധി പുറപ്പെടുവിച്ച പ്രസ്താവന ഉദ്ധരിച്ച് ടോളോ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

Update: 2022-02-12 11:29 GMT

കാബൂള്‍: അഞ്ച് ദിവസത്തെ ജനീവ സന്ദര്‍ശനത്തിനെത്തിയ താലിബാന്‍ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹവുമായി ചര്‍ച്ച നടത്തും.

'രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും പരിഗണിക്കാതെ എല്ലാ സഹായ സംഘടനകളോടും അവരുടെ മാനുഷിക സഹായം തുടരാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു, കൂടാതെ അഫ്ഗാനിസ്ഥാനിലെത്താന്‍ ലക്ഷ്യമിട്ടുള്ള മാനുഷിക സഹായത്തിനായി ലോക രാജ്യങ്ങള്‍ അവരുടെ അതിര്‍ത്തികള്‍ തുറക്കണം'- പ്രതിനിധി പുറപ്പെടുവിച്ച പ്രസ്താവന ഉദ്ധരിച്ച് ടോളോ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ഞങ്ങളുടെ ടീമുമായി ജനീവയില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് എമിറേറ്റ് മാനുഷിക പ്രഖ്യാപനം സ്വീകരിച്ചതായി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ ജനീവ കോള്‍ അറിയിച്ചു.

അതേസമയം, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പ്രതിനിധികള്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍, സ്വിസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായും ചര്‍ച്ച നടത്തിയതായി താലിബാന്‍ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി ടോളോ ന്യൂസിനോട് പറഞ്ഞു.

2021 ഓഗസ്റ്റില്‍ മുന്‍ ഗവണ്‍മെന്റിന്റെ പതനത്തോടെ, അന്താരാഷ്ട്ര സഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചതും രാജ്യത്തിന്റെ 9 ബില്യണ്‍ ഡോളറിലധികം വരുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ആസ്തി മരവിപ്പിച്ചതും ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാനില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News