പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധനയും അറസ്റ്റും: കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഐഎന്‍എല്‍

Update: 2022-09-23 13:20 GMT

കോഴിക്കോട്: രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പരിശോധന നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി ആവശ്യപെട്ടു.

അടിയന്തിരാവസ്ഥ കാലത്ത് നടന്ന വ്യാപകമായ റെയ്ഡും അറസ്റ്റും ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ അതില്‍ ന്യായമുണ്ടോയെന്ന് അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

Tags:    

Similar News