ചൈനയില്‍ 37 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും രണ്ട് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് സെക്യൂരിറ്റി ഗാര്‍ഡ്

കുത്തേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിതായും ആരുടെയും നില ഗുരുതരമല്ലെന്നും ഗ്വാങ്സി മേഖലയിലെ കാങ്വു കൗണ്ടിയിലെ അധികൃതര്‍ അറിയിച്ചു.

Update: 2020-06-04 09:51 GMT
ചൈനയില്‍ 37 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും രണ്ട് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് സെക്യൂരിറ്റി ഗാര്‍ഡ്

ബെയ്ജിങ്: ദക്ഷിണ ചൈനയിലെ ഒരു പ്രൈമറി സ്‌കൂളില്‍ സെക്യൂരിറ്റി ഗാര്‍ഡ് 37 വിദ്യാര്‍ത്ഥികളെയും രണ്ട് മുതിര്‍ന്നവരെയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.കുത്തേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിതായും ആരുടെയും നില ഗുരുതരമല്ലെന്നും ഗ്വാങ്സി മേഖലയിലെ കാങ്വു കൗണ്ടിയിലെ അധികൃതര്‍ അറിയിച്ചു.

വാങ്ഫു സെന്‍ട്രല്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ എട്ടരയോടെയാണ് സംഭവം. ക്ലാസിലേക്ക് സാധാരണ ദിവസങ്ങളിലെ പോലെ എത്തിയ കുട്ടികളെ സെക്യൂരിറ്റി ഗാര്‍ഡ് പ്രകോപനമൊന്നുല്ലാതെ കുത്തുകയായിരുന്നു.അമ്പതോളം വയസ് പ്രായമുള്ള ആക്രമിയെ പിടികൂടിയതായി സര്‍ക്കാര്‍ അറിയിച്ചു.

കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് മാസങ്ങളോളം അടച്ചതിനുശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് ഈ പ്രദേശത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്. സമീപ വര്‍ഷങ്ങളില്‍ ചൈനയിലെ നിരവധി സ്‌കൂളുകള്‍ സമാന തരത്തിലുള്ള ആക്രമണം ഉണ്ടായിട്ടുണ്ട്.

Tags:    

Similar News