സര്‍വകലാശാല കാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍
വിമുക്തഭടന്‍ കൂടിയായ സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠനെയാണ് തേഞ്ഞിപ്പലം പോലിസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍. വിമുക്തഭടന്‍ കൂടിയായ സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠനെയാണ് തേഞ്ഞിപ്പലം പോലിസ് കസ്റ്റഡിയിലെടുത്തത്.സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂനിവേഴ്‌സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്.