ഒമ്പത് സര്‍വകലാശാലകള്‍ക്ക് സുരക്ഷ ഒരുക്കണം; ഡിജിപിക്ക് ഗവര്‍ണറുടെ കത്ത്

Update: 2022-10-24 17:32 GMT

തിരുവനന്തപുരം: ഒമ്പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തുനല്‍കി. പ്രശ്‌നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വിസിമാര്‍ക്ക് തല്‍ക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരുംവരെ തത്സ്ഥിതി നിലനില്‍ക്കും. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കട്ട് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവയ്ക്കാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്.

Tags:    

Similar News