ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം
കവരത്തി: പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ലക്ഷദ്വീപ് സ്വദേശികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം. സിപിഎം പ്രവര്‍ത്തകരും കവരത്തി സ്വദേശികളുമായ പി.പി റഹീം, അസ്‌കര്‍ കൂനിയം എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
നേരത്തെ ഈ കേസില്‍ ഇവര്‍ക്കെതിരേ കേസെടുത്തിരുന്നെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഇപ്പോഴാണ്. ഇതേ കേസില്‍ ഇവര്‍ ജാമ്യത്തിലായിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലിസ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യ മോദിയുടെ തന്തയുടെ വകയല്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചതിനെതിരേയാണ് ഇവരെ നേരത്തെ അറസ്റ്റ് ചെയ്തത്.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ വന്നതിനുശേഷം ലക്ഷദ്വീപില്‍ വലിയ തോതിലള്ള അസ്വസ്ഥതകളാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്. വിസനത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കുക, സാംസ്‌കാരിക കടന്നുകയറ്റം നടത്തുക തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ ദ്വീപ് ജനതയുടെ സൈൗര്യജീവിതത്തില്‍ അസ്വസ്ഥത നിറക്കുന്നതായി പരാതിയുണ്ട്.
പട്ടേലിനെതിരേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഐഷ സുല്‍ത്താനക്കെതിരേ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.