മുതിർന്ന സിഎംപി നേതാവ് കെ കെ നാണു അന്തരിച്ചു

Update: 2023-01-08 05:00 GMT

 കണ്ണൂർ: മുതിർന്ന സിഎംപി നേതാവും , മുൻ മന്ത്രി എം വി ആറിൻ്റെ അടുത്ത സഹപ്രവർത്തകനുമായിരുന്ന പാപ്പിനിശ്ശേരി പുതിയ കാവിന് സമീപം ശ്രീനാസിൽ താമസിക്കുന്ന കെ.കെ.നാണു (83) അന്തരിച്ചു. പാപ്പിനിശ്ശേരി സഹകരണ റൂറൽ ബേങ്ക് ജീവനക്കാരനായിരുന്നു.സി.എം.പി. സെൻട്രൽ കൗൺസിൽ അംഗമാണ്. പാപ്പിനിശ്ശേരി പഞ്ചായത്ത് വൈ. പ്രസിഡണ്ട്,സി.പി.എം. പാപ്പിനിശ്ശേരി ലോക്കൽ സിക്രട്ടറി ,മാടായി ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടിയു ജില്ലാ കമ്മറ്റി അംഗം ,പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി സിക്രട്ടറി ,സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മെമ്പർ ,ടിമ്പർ ആൻ്റ് പ്ലൈവുഡ് തൊഴിലാളി യൂനിയൻ (CITU)ജില്ലാ സിക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. സഹകരണ സംഘം ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന ജനറൽ സിക്രട്ടറി ഉൾപ്പടെ ട്രെയ്ഡ് യൂനിയൻ രംഗത്ത് നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1965 ൽ ഭക്ഷ്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: ഷീജ, ഷാജി ( പരിയാരം ഗവ.മെഡിക്കൽ കോളജ്), ഷിബു, ഷിജു. മരുമക്കൾ: ഹരിദാസൻ (ദുബായ്), ദിവ്യ, ഷിംന (പാപ്പിനിശ്ശേരി വനിതാ സംഘം), റിനിഷ.

Similar News