ടൂറിന്‍: ഇറ്റാലിയന്‍ സീരി എയ്ക്ക് ജൂണ്‍ 13ന് തുടക്കമാവും. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സീരി എ നടക്കുമോ എന്ന ഏറെ നാളെത്തെ അനിശ്ചിതത്വത്തിനാണ് ഇന്ന് വിരാമമിട്ടത്. കൊറോണാ വൈറസ് ബാധ കൂടുതല്‍ നാശം വിതച്ച ഇറ്റലിയില്‍ ഫുട്‌ബോള്‍ തിരിച്ചുകൊണ്ടുവരുന്നത് ഏറെ ബുദ്ധിമുണ്ടാണെന്ന് വിലയിരുത്തിയിരുന്നു. സീരി എ ഉപേക്ഷിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. മാര്‍ച്ച് 13ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച മല്‍സരങ്ങളാണ് 13 മുതല്‍ അരങ്ങേറുക. മെയ്യ് 18ന് ടീമുകള്‍ പരിശീലനം തുടരുമെന്നും മന്ത്രി അറിയിച്ചു. ഇതിനോടകം താരങ്ങള്‍ ഒറ്റയ്ക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടുകളില്‍ പരിശീലനം ആരംഭിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക. പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ബുണ്ടസാ ലീഗ് എന്നിവയുടെ തിയ്യതികള്‍ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു.