ഇറ്റാലിയന്‍ സീരി എയില്‍ കിരീട പോരാട്ടം കനക്കുന്നു
ലീഗില്‍ രണ്ടാമതുണ്ടായിരുന്ന ലാസിയോ ഇപ്പോള്‍ നാലാം സ്ഥാനത്താണ്
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ അവസാനവട്ട പോരാട്ടം ശക്തമാവുമ്പോള്‍ കിരീടം ആരും നേടുമെന്ന ചിന്തയിലാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍. കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്‍സരങ്ങള്‍ വീണ്ടും അരങ്ങേറിയപ്പോള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് ഇത്തവണ കിരീട നേട്ടം എളുപ്പമായിരിക്കില്ല. കൈയിലെണ്ണാവുന്ന മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. യുവന്റസിന്റെ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും നിലവില്‍ അവര്‍ക്ക് ആറുപോയിന്റിന്റെ ലീഡ് മാത്രമാണുള്ളത്.
ലീഗില്‍ രണ്ടാമതുണ്ടായിരുന്ന ലാസിയോ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കിരീട പോരില്‍ നിന്നു പിന്‍മാറിയ അറ്റ്‌ലാന്റയാണ് ഇപ്പോള്‍ രണ്ടാമത്. ബ്രഷെയെ 6-2ന് തോല്‍പിച്ചാണ് അവര്‍ ഇന്ന് വീണ്ടും കിരീട പോരാട്ടത്തിന് മുന്നിലെത്തിയത്. ക്രൊയേഷ്യന്‍ താരം മരിയോ പാസാലിക്കിന്റെ ഹാട്രിക്കാണ് അറ്റ്‌ലാന്റയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. മൂന്നാം സ്ഥാനത്ത് ഇന്റര്‍മിലാനാണുള്ളത്. രണ്ടുദിവസം മുമ്പ് ടൊറീനോയെ 3-1ന് തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഇന്ററിന് അറ്റ്‌ലാന്റ ഇന്ന് മൂന്നാം സ്ഥാനത്തേക്ക് വീഴ്ത്തുകയായിരുന്നു. യുവന്റസ്, എസി മിലാന്‍, റോമാ എന്നിവര്‍ ഇന്ന് അര്‍ധരാത്രി നടക്കുന്ന മല്‍സരങ്ങള്‍ക്കായിറങ്ങും.
Atalanta thrash Brescia 6-2 in Serie A