കോപ്പാ ഇറ്റാലിയ: ഫിയോറന്റീന-അറ്റലാന്റ പോരാട്ടം സമനിലയില്‍

ഇരുടീമും മൂന്നുവീതം ഗോളുകളാണ് നേടിയത്

Update: 2019-03-01 08:40 GMT

റോം: കോപ്പാ ഇറ്റാലിയ സെമി ഫൈനലിലെ ആദ്യപാദ പോരാട്ടത്തില്‍ ഫിയോറന്റീന-അറ്റലാന്റ മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും മൂന്നുവീതം ഗോളുകളാണ് നേടിയത്. രണ്ടാംപാദ മല്‍സരം ഇരുവര്‍ക്കും നിര്‍ണായകമായിരിക്കും. രണ്ടു ഗോളുകളുമായി അറ്റലാന്റയായിരുന്നു ആദ്യം മുന്നിട്ടുനിന്നത്. പിന്നീട് ഫിയോറന്റീന ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടി. തുടര്‍ന്ന് അറ്റ്‌ലാന്റ മൂന്നാം ഗോള്‍ നേടി ലീഡ് വര്‍ധിപ്പിച്ചു. എന്നാല്‍ ഉടന്‍ തന്നെ ഫിയോറന്റീന ഒരു ഗോള്‍ കൂടി നേടി ഒപ്പത്തിനൊപ്പമെത്തി. ചിയസാ(33), ബെനാസി(58), മുറിയേല്‍(79) എന്നിവരാണ് ഫിയോറന്റീനയുടെ ഗോള്‍ വേട്ടക്കാര്‍. ഗോമസ്(16), പാസാലിക്ക്(18), ഡീ റൂണ്‍(58) എന്നിവരാണ് അറ്റലാന്റയ്ക്കായി ഗോള്‍ നേടിയവര്‍. ഇത് രണ്ടാം തവണയാണ് ഫിയോറന്റീന രണ്ടു ഗോളിന് പിന്നിട്ട ശേഷം മൂന്നുഗോള്‍ നേടി സമനില പിടിക്കുന്നത്. കഴിഞ്ഞ ആഴ്ച സീരി എയില്‍ ഇന്റര്‍മിലാനെതിരേ നടന്ന മല്‍സരത്തില്‍ 3-3 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. മറ്റൊരു സെമിഫൈനലില്‍ ലാസിയോയും എസി മിലാനും ഏറ്റുമുട്ടും. ഇവരുടെ ആദ്യ പാദമല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം പാദമല്‍സത്തിലെ വിജയികളാണ് ഫിയൊറന്റീന-അറ്റലാന്റ മല്‍സരത്തിലെ വിജയികളുമായി ഏറ്റമുട്ടുക.




Tags:    

Similar News