ഇറ്റലിയില്‍ യുവന്റസിനും ജര്‍മനിയില്‍ ബയേണിനും സമനില
വമ്പന്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കോ ഗോണ്‍സാലോ ഹിഗ്വിനോ ടീമിനെ രക്ഷിക്കാനായില്ല.
റോം: ഇറ്റാലിയന്‍ ലീഗില്‍ ചാംപ്യന്‍മാരായ യുവന്റസിന് സമനില. ഫിയോറെന്റീനയോടാണ് യുവന്റസ് ഗോള്‍ രഹിത സമനില വഴങ്ങിയത്. വമ്പന്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കോ ഗോണ്‍സാലോ ഹിഗ്വിനോ ടീമിനെ രക്ഷിക്കാനായില്ല. ഡഗ്ലസ് കോസ്റ്റാ, പ്യാനിച്ച് എന്നിവര്‍ക്ക് മല്‍സരത്തില്‍ പരിക്കേറ്റു. യുവന്റസിന് ഫിയോറന്റീനയുടെ പ്രതിരോധത്തിന് മുന്നില്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോലും കഴിഞ്ഞില്ല. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ സംബഡോറിയക്കെതിരേ നപ്പോളി ജയം സ്വന്തമാക്കി. മെര്‍ട്ടെന്‍സിന്റെ ഇരട്ട ഗോളുകളാണ് നപ്പോളിക്ക് സംബഡോറിയക്കെതിരേ 2-0ന്റെ ജയം സമ്മാനിച്ചത്. മറ്റൊരു മല്‍സരത്തില്‍ ഉഡീനീസിനെ ഇന്റര്‍മിലാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.
ബുണ്ടസ ലീഗില്‍ (ജര്‍മന്‍) ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും സമനില. ആര്‍ബി ലെപ്‌സിഗാണ് ബയേണിനെ 1-1 സമനിലയില്‍ പിടിച്ചത്. ജയത്തോടെ ലെപ്‌സിഗ് ലീഗില്‍ ഒന്നാമതെത്തി. ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ ആണ് മൂന്നാം മിനിറ്റില്‍ ലീഡ് നേടിയത്. ലെവന്‍ഡോസ്‌കിയുടെ ബയേണിനായുള്ള 199ാം ഗോളാണ് ഇന്നലെ നേടിയത്. എന്നാല്‍ ഫോഴ്‌സ്ബര്‍ഗിലൂടെ ലെപ്‌സിഗ് ആദ്യ പകുതിക്ക് തൊട്ട്മുന്‍പ് സമനില ഗോള്‍ നേടി.