ഇറ്റാലിയന്‍ സീരി എയിലെ രണ്ട് താരങ്ങള്‍ക്ക് കൂടി കൊറോണ

പാട്രിക്ക് കുട്രോണാ, പെസ്സെലെ എന്നിവര്‍ക്കാണ് രോഗ ബാധ.

Update: 2020-03-14 15:33 GMT

റോം: ഇറ്റാലിയന്‍ ക്ലബ്ബ് ഫിയൊറെന്റീനയുടെ രണ്ട് താരങ്ങള്‍ക്ക് കൂടി കൊറോണാ വൈറസ് ബാധ. പാട്രിക്ക് കുട്രോണാ, പെസ്സെലെ എന്നിവര്‍ക്കാണ് രോഗ ബാധ. ഇതോടെ ഇറ്റാലിയന്‍ സീരി എയിലെ ക്ലബ്ബുകളില്‍ കളിക്കുന്ന ഒമ്പത് താരങ്ങള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. വോള്‍വ്‌സ് താരമായ കുട്രോണ 18 മാസത്തെ ലോണിലാണ് ഫിയോറന്റീനയില്‍ എത്തിയത്. ജര്‍മ്മന്‍ താരമായ പെസ്സെലയും രണ്ട് വര്‍ഷമായി ഫിയൊറന്റീനയ്ക്ക് വേണ്ടി കളിക്കുന്നു. മറ്റൊരു താരമായ സെര്‍ബിയ ഫോര്‍വേഡ് ഡുസാന്‍ വാല്‍ഹോവിക്കിന്റെ പരിശോധനാ ഫലവും പോസ്റ്റീവാണെന്ന റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കുകയും രോഗ ബാധ പടര്‍ന്ന് പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ മല്‍സരങ്ങളും ഏപ്രില്‍ മൂന്ന് വരെ നിര്‍ത്തിവച്ചിട്ടുണ്ട്.ഇറ്റലിയിലെ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ നിരീക്ഷണത്തിലാണ്.




Tags:    

Similar News