ഗസയെ കാത്തിരിക്കുന്നത് കടുത്ത ക്ഷാമം; മുന്നറിയിപ്പുമായി യുഎന്‍ആര്‍ഡബ്ല്യുഎ

ഗസ: ഇസ്രായേല്‍ ഗസയിലേക്ക് വരുന്ന എല്ലാ ഭക്ഷണവും തടഞ്ഞതോടെ ഗസയില്‍ ക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി എക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി. ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ഉപരോധം 10 ദിവസത്തിലേക്ക് അടുക്കുമ്പോള്‍, സഹായം 'ആയുധമാക്കപ്പെടുകയാണെന്ന്' ഫിലിപ്പ് ലസാരിനി പറയുന്നു.
ഗസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രായേല്‍ വീണ്ടും നിര്‍ത്തിവച്ചിട്ട് ഒരു ആഴ്ചയിലേറെയായി .'വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ കൈവരിച്ച പുരോഗതി നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഗസയിലേക്ക് വീണ്ടും മാനുഷിക സഹായം അനുവദിക്കേണ്ടത് നിര്‍ണായകമാണ്' ഫിലിപ്പ് ലസാരിനി പറഞ്ഞു.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ആളുകള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ചൂഷണത്തിന് വളം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.