ഗസയിലെ യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ സര്‍ക്കാരിന് കത്തെഴുതി ഇസ്രായേലി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ജറുസലേം: ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ സര്‍ക്കാരിന് കത്തെഴുതി 250-ലധികം ഇസ്രായേലി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍.
ഗസയിലെ യുദ്ധംഉടന്‍ അവസാനിപ്പിക്കണമെന്നും അവിടെ ഇപ്പോഴും തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്നും മൊസാദിലെ മുന്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.മുന്‍ മൊസാദ് മേധാവികളായ ഡാനി യാറ്റോം, എഫ്രയിം ഹാലെവി, തമിര്‍ പാര്‍ഡോ തുടങ്ങി ഡസന്‍ കണക്കിന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
എന്നാല്‍,കത്ത് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്, ഒപ്പിട്ടവരില്‍ ഇപ്പോഴും സജീവമായവരുടെ സേവനം അവസാനിപ്പിക്കാന്‍ ഇസ്രായേലി വ്യോമസേന കമാന്‍ഡര്‍ ടോമര്‍ ബാര്‍ തീരുമാനിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിടല്‍ തീരുമാനത്തെ പിന്തുണയ്ക്കുകയും അത്തരം കത്തുകളെ രുക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.