ലൈംഗികാതിക്രമക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വനിതാകമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിലെ ഇരയെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കമ്മിഷന്‍ നടപടി സ്വീകരിച്ചതായി വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. എല്‍ദോസ് കുന്നപ്പള്ളി ലൈംഗികാതിക്രമക്കേസിലെ ഇരയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പി.സതീദേവി പറഞ്ഞു.
ഇരയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള വനിതാ കമ്മീഷന്‍ ഉറപ്പുനല്‍കി.
പെരുമ്പാവൂര്‍ എംഎല്‍എയ്‌ക്കെതിരെ അടുത്തിടെ ഒരു സ്ത്രീ ബലാല്‍സംഗത്തിനും വധശ്രമത്തിനും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലിസ് എടുത്ത കേസില്‍ വെള്ളിയാഴ്ചയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎല്‍എയെ കെപിസിസി അംഗത്വത്തില്‍ നിന്നും ഡിസിസി അംഗത്വത്തില്‍നിന്നും പുറത്താക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സസ്‌പെന്‍ഡ് ചെയ്തത്. എം.എല്‍.എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി നേതൃത്വം വിലയിരുത്തി. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ ഇളവ് നല്‍കിയതും സ്വന്തം മണ്ഡലത്തില്‍ നിയമസഭാംഗമെന്ന നിലയില്‍ ചുമതല നിര്‍വഹിക്കേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് കെ.പി.സി.സി അദ്ദേഹത്തെ കെ.പി.സി.സിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഈ കാലയളവില്‍ പാര്‍ട്ടി അദ്ദേഹത്തെ നിരീക്ഷിക്കും. അതനുസരിച്ചായിരിക്കും തുടര്‍നടപടികയെടുക്കുക.