'കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളി; പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്ത്': ഷാഫി പറമ്പിൽ
കോഴിക്കോട്: എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. വടകരയില്‍ വര്‍ഗ്ഗീയത പടര്‍ത്തിയവര്‍ക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടര്‍മാര്‍ മറുപടി നല്കി. പോലിസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിര്‍ പ്രായോഗക്കാരെ കടലില്‍ തള്ളിയെന്നും പിണറായി വിജയന് സര്‍ക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാജ്യത്തെ വിഭജിക്കാന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങള്‍ തള്ളി. കേരളത്തില്‍ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. വടകരയിലെയും കോഴിക്കോട്ടെയും മതേതര മനസ്സുകള്‍ക്ക് നന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവനും പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു എംകെ രാഘവന്.