സവര്‍ക്കര്‍ ബീഫ് കഴിച്ചിരുന്ന യുക്തിവാദിയെന്ന് ശരദ് പവാര്‍

Update: 2021-12-06 12:53 GMT

മുംബൈ: ഹിന്ദുത്വ ആശയശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന വി ഡി സവര്‍ക്കര്‍ ഗോമാംസവും പാലും കഴിച്ചിരുന്ന യുക്തിവാദിയായിരുന്നുവെന്ന് എന്‍സിപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരത് പവാര്‍. ഹിന്ദുത്വ ആശയശാസ്ത്രം ദലിതരെ ക്ഷേത്രങ്ങളിലേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പശുവിന്റെ മാംസവും പാലും മനുഷ്യ ഉപഭോഗത്തിന് അത്യാവശ്യമാണെന്ന് വാദിച്ചത് സവര്‍ക്കറാണ്. അദ്ദേഹം ഒരു യുക്തിവാദിയായിരുന്നു. അദ്ദേഹം പ്രശ്‌നങ്ങളെ ശാസ്ത്രീയമായി സമീപിച്ചു, അത് കാണാതിരിക്കാനാവില്ല- ശരത് പവാറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത പുറത്തുവിട്ടത്.

നാസിക്കില്‍ അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സവര്‍ക്കറെ മറ്റൊരു വീക്ഷണത്തിലൂടെ ശരത് പവാര്‍ വിശദീകരിച്ചത്.

പരിപാടിയില്‍ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് മുന്‍ ബിജെപി മന്ത്രി ദേവേന്ദ്ര ഫ്ടനാവിസ് പറഞ്ഞു.

Tags:    

Similar News