രാജ്യത്ത് മൂന്നാം മുന്നണി ആവശ്യമെന്ന് ശരദ് പവാര്‍

Update: 2021-03-19 06:17 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കോണ്‍ഗ്രസ് വിമത നേതാവ് പി സി ചാക്കോയുടെ എന്‍സിപി പ്രവേശവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാജ്യത്ത് മൂന്നാം മുന്നണി ആവശ്യമാണെന്ന് ശരത് പവാര്‍ അഭിപ്രായപ്പെട്ടത്. വിവിധ പാര്‍ട്ടികളുമായി അത്തരമൊരു ചര്‍ച്ചയും തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

''രാജ്യത്തിന് ഒരു മൂന്നാം മുന്നണി ആവശ്യമാണ്, അതിന്റെ രൂപീകരണത്തെക്കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നു. മൂന്നാമത്തെ മുന്നണിയുടെ ആവശ്യമുണ്ടെന്ന് സി.പി.ഐഎം നേതാവ് സീതാറാം യെച്ചൂരി ചൊവ്വാഴ്ച പ്രസ്താവിച്ചിരുന്നു, അത് ഇനിയും രൂപപ്പെട്ടിട്ടില്ല, 'പവാര്‍ പറഞ്ഞു.

ഇടത് പാര്‍ട്ടികള്‍, പ്രാദേശിക പാര്‍ട്ടികള്‍ തുടങ്ങിയ ദേശീയ പാര്‍ട്ടികളെ ഐക്യപ്പെടുത്തി മൂന്നാം മുന്നണിയാവാമെന്നാണ് ആലോചന.

എന്‍സിപി ഇപ്പോള്‍ത്തന്നെ മഹാരാഷ്ട്രയിലെ വികാസ് അഘാടിയില്‍ അംഗമാണ്. കോണ്‍ഗ്രസ്സും ശിവ്‌സേനയുമാണ് മറ്റ് പാര്‍ട്ടികള്‍. കേരളത്തിലും എന്‍സിപി ഇടത് സഖ്യത്തിന്റെ ഭാഗമാണ്. തൃണമൂല്‍, സമാജ്വാദിപാര്‍ട്ടി, ബിഎസ്പി എന്നിവയുമായും നല്ല ബന്ധമാണ്. തെലങ്കാന രാഷ്ട്രസമിതി, ജനതാദള്‍ സെക്കുലര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് പ്രതീക്ഷക്കുന്ന മറ്റ് സഖ്യകക്ഷികള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷിക്കുന്ന അത്രയും സീറ്റ് നേടാന്‍ കഴഞ്ഞില്ലെന്നും ശരദ് പവാര്‍ പഞ്ഞു. 

Tags:    

Similar News