തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലിസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയിരുന്നു.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ നാല് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളുമായി തെളിവെടുപ്പ് നടത്തുമ്പോള്‍ പൂര്‍ണമായും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ഷാരോണ്‍ കേസ് കേരളമോ തമിഴ്‌നാടോ അന്വേഷിക്കുന്നതിനു നിയമതടസ്സമില്ലെന്നാണു ഗവ. പ്ലീഡര്‍ നല്‍കിയ നിയമോപദേശം. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.