മുസ് ലിം പള്ളിക്കുനേരെ ഷെല്ലാക്രമണം: 80ഓളം പേര്‍ കൊല്ലപ്പെട്ടു; റഷ്യന്‍ സേനക്കെതിരേ ആരോപണവുമായി യുക്രെയ്ന്‍
മരിയുപോള്‍: യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ മുസ് ലിം പള്ളിക്കുനേരെ ഷെല്ലാക്രമണം. പള്ളിയില്‍ അഭിയം തേടിയിരുന്ന തുര്‍ക്കി പൗരന്മാരടക്കം എണ്‍പതോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സുല്‍ത്താന്‍ സുലൈമാന്റെ മോസ്‌കിലേക്കാണ് റഷ്യന്‍ സേന ഷെല്ലാക്രമണം നടത്തിയിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമടക്കം 80ഓളം പേര്‍ കൊല്ലപ്പെട്ടു. അതില്‍ തുര്‍ക്കി പൗരന്മാരുമുണ്ട്- വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
യുക്രെയ്‌നില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണങ്ങളില്‍ ലക്ഷക്കണക്കിനുപേര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.
റഷ്യന്‍ സേന ഉപരോധിക്കുന്ന മരിയുപോള്‍ ഇപ്പോള്‍ ഈ ഗ്രഹത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തമാണ്. 12 ദിവസത്തിനുള്ളില്‍ 1,582 സാധാരണക്കാര്‍ മരിച്ചു- മന്ത്രി പറഞ്ഞു.