ബുച്ച; യുക്രെയ്‌നിലെ കിവിനരികിലുളള ബുച്ചയില്‍ റഷ്യന്‍ സേന പിന്‍മാറിയ തെരുവില്‍ 20ഓളം പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എഎഫ്പിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
കൊല്ലപ്പെട്ട ഒരാളടെ മൃതദേഹം കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള സബര്‍ബന്‍ പട്ടണത്തിലെ റെസിഡന്‍ഷ്യല്‍ റോഡില്‍ നൂറുകണക്കിന് മീറ്ററുകളോളം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
മരണകാരണം വ്യക്തമല്ല. മരിച്ചവരില്‍ ഒരാളുടെ തലയില്‍ വലിയ മുറിവുണ്ട്.
തലസ്ഥാനം വളഞ്ഞിട്ട് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കിവിനടുത്ത ചില നഗരങ്ങളില്‍നിന്ന് റഷ്യന്‍സേന കഴിഞ്ഞ ദിവസങ്ങളില്‍ പിന്‍വാങ്ങിയിരുന്നു. മാത്രമല്ല, ബുഛ മോചിപ്പിക്കപ്പെട്ടതായി യുക്രെയ്ന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
റഷ്യന്‍ സേന പിന്‍മാറിയ പ്രദേശങ്ങള്‍ തകര്‍ന്നുകിടക്കുകയാണ്. സ്‌പോടനങ്ങളിലും ബോംബാക്രമണങ്ങളിലും പല പ്രദേശങ്ങളും കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ്.
മൃതദേഹങ്ങള്‍ തെവുവിലെ നടപ്പാതക്ക് അരികിലാണ് കാണപ്പെട്ടത്.
കൈകള്‍ ചേര്‍ത്ത് കെട്ടിയ മൃതദേഹത്തിനു സമീപത്ത് ഒരു യുക്രെയ്ന്‍ പാസ്‌പോര്‍ട്ട് കാണുന്നുണ്ട്.
എല്ലാവരും സാധാരണ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
ഒരാള്‍ കാറിനരികിലും രണ്ട് പേര്‍ സൈക്കിളിനടുത്തുമാണ് കിടക്കുന്നത്. ചിലര്‍ മുഖമുയര്‍ത്തി, കൈകാലുകള്‍ ചരിഞ്ഞും, മറ്റുചിലര്‍ മുഖം താഴ്ത്തിയും കിടക്കുന്നു.