കര്‍ഷക സമരം ചര്‍ച്ചക്കെടുക്കാത്തതില്‍ കേന്ദ്രത്തിനെതിരേ പ്രതിഷേധവുമായി ശിരോമണി അകാലിദള്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ മാസങ്ങളായി ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം കണ്ടില്ലെന്ന് നടിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി ശിരോമണി അകാലിദള്‍. ആവശ്യം പരിഗണിക്കാതെ നിരന്തരം സഭ നിര്‍ത്തിവയ്ക്കുന്ന ഭരണപക്ഷത്തിനെതിരേയും അകാലിദള്‍ വിമര്‍ശനമുന്നയിച്ചു.
പാര്‍മെന്റ് ഏഴ് ദിവസമായി നടക്കുന്നു. കര്‍ഷക സമത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. 550ഓളം കര്‍ഷകര്‍ മരിച്ചു കഴിഞ്ഞു പലരും മരിച്ചുകൊണ്ടിരിക്കുന്നു- മുന്‍ മന്ത്രിയും അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് പറഞ്ഞു.
അകാലിദള്‍ മാത്രമല്ല, പല പാര്‍ട്ടികളും കര്‍ഷകപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകസമരത്തില്‍ ഒരാള്‍പോലും മരിച്ചില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കര്‍ഷസമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടിയന്തരപ്രമേയം അംഗീകരിക്കണമെന്നും മുന്‍ മന്ത്രി ആവശ്യപ്പെട്ടു.