20 വര്‍ഷമായി എല്‍ദോസിനെ അറിയാം, അയാള്‍ അതു ചെയ്യില്ല; പിന്തുണയുമായി ഷോണ്‍ ജോര്‍ജ്

Update: 2022-10-21 08:39 GMT

പൂഞ്ഞാര്‍: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്ക് പിന്തുണയുമായി ഷോണ്‍ ജോര്‍ജ്. 20 വര്‍ഷമായി എല്‍ദോസിനെ അറിയാമെന്നും എല്‍ദോസ് അതു ചെയ്യില്ലെന്നും ഷോണ്‍ പറയുന്നു.

'ലോ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ 20 വര്‍ഷമായി എനിക്ക് കുന്നപ്പള്ളിയെ അറിയാം..അയാള്‍ ഇത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല' ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മുവാറ്റുപുഴയിലെ വീട്ടിലെത്തി. മുന്‍കൂര്‍ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് മടങ്ങിവരവ്. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു. 

Tags:    

Similar News