ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി സയാമീസ് ഇരട്ടകള്‍ പിറന്നു. നെഞ്ചും അടിവയറും ചേര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ഇരട്ട കുട്ടികള്‍ പിറന്നത്. ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ സംഭവം. രണ്ട് തലകളും മൂന്നു കൈകളുമാണ് കുട്ടികള്‍ക്കുള്ളത്.
കനി വില്ലേജിലെ അംബിക - ഉമാകാന്ത് ദമ്പതികള്‍ക്കാണ് ഇരട്ടക്കുട്ടികള്‍ പിറന്നത്. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉമാകാന്ത് ഗവണ്‍മെന്റിനോട് സഹായം തേടിയിരിക്കുകയാണ്. ഇരട്ടക്കുട്ടികളെ കൂടുതല്‍ ചികിത്സയ്ക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി. ദശലക്ഷത്തില്‍ ഒന്ന് മാത്രമാണ് സയാമീസ് ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യതയെന്ന് കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ദെബാശിഷ് സാഹു പറഞ്ഞു.