സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: ഉത്തര്‍പ്രദേശ് പോലിസ് നടപടിയെ അപലപിച്ച് ഡല്‍ഹി പ്രസ് ക്ലബ്

Update: 2020-10-07 06:42 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ സവര്‍ണര്‍ ലൈംഗികപീഡനത്തിരയാക്കി കൊലപ്പെടത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മാധ്യമപ്രവര്‍ത്തനെ വഴി മധ്യേ അറസ്റ്റ് ചെയ്ത യുപി പോലിസ് നടപടിയെ അപലപിച്ച് ഡല്‍ഹിയിലെ കേരള പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.

ഒരു സംഘടനയുടെ പ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്തതുകൊണ്ടാണ് സദ്ദീഖിനെ അറസ്റ്റ് ചെയ്തതെന്ന വാദത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തള്ളക്കളഞ്ഞു. സിദ്ദീഖ് കാപ്പനൊപ്പം യാത്ര ചെയതിരുന്നവര്‍ നിരോധിത സംഘടനയില്‍ അംഗങ്ങളല്ല. സംഘടയും നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്ത നടപടി മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതില്‍ തടസ്സം നില്‍ക്കുന്നതിന് തുല്യമാണ്- കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡല്‍ഹി കേരള പ്രസ് ക്ലബിന്റെ സെക്രട്ടറിയാണ് നിലവില്‍ അഴിമുഖം പോര്‍ട്ടലിന്റെ റിപോര്‍ട്ടറായ സിദ്ദീഖ് കാപ്പന്‍. നേരത്തെ തേജസ്, തല്‍സമയം പത്രങ്ങളില്‍ ഡല്‍ഹി ബ്യൂറോ റിപോര്‍ട്ടറായിരുന്നു.

സിദ്ദീഖ് കാപ്പനും മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ഒരുമിച്ച് ഹാഥ്‌റസിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഒരു ടോള്‍ ബൂത്തിനരികെ വച്ച് നാല് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തിയിട്ടും അദ്ദേഹത്തെ പോലിസ് വിട്ടയിച്ചില്ല. അദ്ദേഹത്തിന്റെ മൊബൈലും ലാപ്‌ടോപ്പും പോലിസ് കസ്റ്റഡിയിലെടുത്തു.

സിദ്ദീഖിനെ വിട്ടയക്കണമെന്നാവസ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിട്ടുണ്ട്.

Tags:    

Similar News