സിദ്ദീഖ് കാപ്പനെ കളളക്കേസില്‍ കുടുക്കിയത് മനോരമ ലേഖകന്‍; പത്രമാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് നസറുദ്ദീന്‍ എളമരം

Update: 2021-12-29 00:55 GMT

കോഴിക്കോട്: ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കിയ ലേഖകനെക്കുറിച്ച് മനോരമ മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് പോപുലര്‍ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരം. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം പത്രമാനേജ്‌മെന്റിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.

''സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കിയ ലേഖകനെക്കുറിച്ച് മനോരമ മാനേജ്‌മെന്റിന്റെ നിലപാട് അറിയാന്‍ മലയാളി കാത്തിരിക്കുന്നു''- എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്. ഒട്ടനവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. 

മലയാളി മാധ്യമ പ്രവര്‍ത്തകനും കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലിലടപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാള മനോരമ ഡല്‍ഹി ലേഖകന്‍ ബിനു വിജയനും ആര്‍എസ്എസിന്റെ മുഖ പത്രമായ ഓര്‍ഗനൈസറിന്റെ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശ്രീദത്തനും ചേര്‍ന്നാണെന്നാണ് യുപി പോലിസിന്റെ കുറ്റപത്രം തെളിയിക്കുന്നത്. സിദ്ദീഖ് കാപ്പന്‍ ഡല്‍ഹിയില്‍ നിന്ന് ഹാഥ്രസിലേക്ക് പുറപ്പെട്ടത് മുതല്‍ നിരീക്ഷിച്ചാണ് മഥുര ടോള്‍പ്ലാസയില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്. യാത്രയെ സംബന്ധിച്ച് വിവരം നല്‍കിയതിന്റെ പിന്നിലും ഇവരാണ് ഉള്ളത്. ബിനു വിജയന്‍ ജി ശ്രീദത്തന് അയച്ച ഇ മെയില്‍ സന്ദേശം യുപി എടിഎസ് സിദ്ദീഖ് കാപ്പനെതിരേയുള്ള ചാര്‍ജ്ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:    

Similar News