മഥുര: ഹാഥ്രസില്‍ വാര്‍ത്താശേഖരണത്തിനു പോകും വഴി യുപി പോലിസ് അറസ്റ്റ് ചെയ്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യുയാണ് ഇക്കാര്യം അറിയിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഏതാനും ദിവസങ്ങളായി പനിയുണ്ടായിരുന്നതായി റെയ്ഹാനത്ത് പറഞ്ഞു. ഉയര്‍ന്ന ഷുഗറും നോമ്പിന്റെ ക്ഷീണവും മൂലം കാപ്പന്‍ ഏതാനും ദിവസങ്ങളായി ക്ഷീണിതനായിരുന്നു.
കാപ്പനെ പാര്‍പ്പിച്ചിട്ടുള്ള യുപിയിലെ മഥുര ജയിലില്‍ കഴിഞ്ഞ ദിവസം അമ്പതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കാപ്പനെ യുപിയില്‍ നിന്ന് ഡല്‍ഹിയിലെ ജയിലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നല്‍കുമെന്ന് അഡ്വ. വില്‍സ് മാത്യു ഭാര്യയെ അറിയിച്ചു.
2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്.
ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് മൂന്നുപേരെയും പോലിസ് സമാനമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.