വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
മലപ്പുറം: വൈകിയെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി. യാതൊരു യുക്തിയുമില്ലാത്ത സത്യവാങ്മൂലങ്ങള്‍ നല്‍കി യുപി സര്‍ക്കാര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുപ്രിംകോടതി അതിന് വഴിങ്ങിയില്ല. സിദ്ദിഖ് കപ്പനായി സാധ്യമായതെല്ലാം ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ അവസരം കിട്ടുമ്പോഴെല്ലാം വിഷയം ഉന്നയിച്ചു. ഒപ്പം കേരള സമൂഹം ഒന്നാകെയും അദ്ദേഹത്തിന്റെ നീതിക്കായി ശബ്ദിച്ചു. ഇനിയും ഒരുപാട് സിദ്ദീഖ് കാപ്പന്‍മാര്‍ തങ്ങള്‍ ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ ജയിലറകളിലുണ്ട്, അവര്‍ക്കായും ഇനിയുമുറക്കെ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും ഇ ടി പറഞ്ഞു.