സിദ്ദീഖ് കാപ്പന്റെ കേസ് വീണ്ടും നീട്ടി; ഇനി ജൂലൈ അഞ്ചിന്

Update: 2021-06-22 06:51 GMT

മഥുര: സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി മധുര കോടതി വീണ്ടും നീട്ടിവച്ചു. ജഡിജി അവധിയായതു കാരണമാണ് കേസ് നീട്ടിവച്ചത്. ഇനി അടുത്ത മാസം അഞ്ചിന് പരിഗണിക്കും. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മെയ് 31ന് മഥുര കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സിദ്ദീഖിന്റെയും കൂടെയുണ്ടായിരുന്നവരുടേയും അറസ്റ്റിനു കാരണമായ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയ കേസ് ഇല്ലാതായതോടെ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷ വന്നിരുന്നു. സിദ്ദീഖിന്റെ മാതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ സിദ്ദീഖിന് ജാമ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍.

Tags:    

Similar News