സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ചു
മലപ്പുറം: ഹാഥ്രസിലെ ക്രൂരപീഡനം പുറംലോകത്തെ അറിയിക്കാന്‍ പോകുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ചു. സിദ്ദിഖ് കാപ്പനും കുടുംബത്തിനും എല്ലാ പിന്തുണയും നിയമപരമായ സഹായവാഗ്ദാനങ്ങളും ഭാരവാഹികള്‍ അറിയിച്ചു.
ഭരണഘടനാ അവകാശങ്ങളും പത്രസ്വാതന്ത്ര്യവും അടിച്ചമര്‍ത്തിക്കൊണ്ട് യോഗി ആദിത്യനാഥിന്റെ പോലിസിന്റെ ജംഗിള്‍ രാജാണ് ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്നത്. ജോലിയാവിശ്യാര്‍ത്ഥം സംഭവസ്ഥലത്തേക്ക് പുറപ്പെട്ട നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകന് എതിരെ 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ടാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മുന്‍വിധികളോടെയുള്ള നയം വ്യകത്മാക്കുന്നത്. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന കാപ്പന്റെ ഭാര്യയുടെ ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വാദം കേട്ടിരുന്നു. ചികിത്സാ രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ കോടതി പറയുകയും നാളെ ചീഫ് ജസ്റ്റിസ്സിന്റെ ബെഞ്ചുതന്നെ കേസ് കേള്‍ക്കാന്‍ തയാറാണെന്ന് സൂചനയും നല്‍കിയത് പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് ദാനിഷ്.കെ.എസ്, വൈസ് ചെയര്‍മാന്മാര്‍, കെ.സി അബ്ദുറഹ്‌മാന്‍, ഹസ്സന്‍ റഷീദ്, ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ കെ.എം കുട്ടി, ഖലീലുല്ലാഹ് മദനി, വേങ്ങര ബ്ലോക്ക് ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ, സിദ്ദിഖ് കാംബ്രന്‍ എന്നിവര്‍ പങ്കെടുത്തു.