സിംഘാനിയ യൂനിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ കോഴ്‌സുകള്‍ വ്യാജം: പ്രവേശനം നേടരുതെന്ന് മുന്നറിയിപ്പ്

രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് 2020 ഒക്ടോബര്‍ 7 ന് യുജിസി പ്രഖ്യാപിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കാന്‍ അവര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Update: 2021-02-02 09:28 GMT
ന്യൂഡല്‍ഹി: സിംഘാനിയ യുനിവേഴ്‌സിറ്റി നടത്തുന്ന എംബിബിഎസ്, എംഡി, ഡിപ്ലോമ ഇന്‍ മെഡിസിന്‍ എന്നിവയുള്‍പ്പെടെയുള്ള കോഴുസുകളില്‍ പ്രവേശനം നേടരുതെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) മുന്നറിയിപ്പ് നല്‍കി. സിംഘാനിയ യുനിവേഴ്‌സിറ്റിയുടെ ഈ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. അത്തരം അംഗീകാരമില്ലാത്ത ബിരുദധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടീസിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും യുജിസി പ്രസ്താവനയില്‍ പറയുന്നു.


ദേശീയ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) മുന്‍കൂര്‍ അനുമതിയില്ലാതെ സിംഘാനിയ യൂനിവേഴ്‌സിറ്റി വൈദ്യശാസ്ത്ര കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്ന് രാജസ്ഥാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് യുജിസിക്ക് അയച്ച കത്തില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.


രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന്  2020 ഒക്ടോബര്‍ 7 ന് യുജിസി പ്രഖ്യാപിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കാന്‍ അവര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതില്‍ എട്ട് വ്യാജ സര്‍വകലാശാലകള്‍ ഉത്തര്‍പ്രദേശിലും ഏഴെണ്ണം ഡല്‍ഹിയിലുമാണ് പ്രവര്‍ത്തിക്കുന്നത്.




Tags:    

Similar News