ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ല; സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസുടമകള്‍

ടാക്സ് ഇളവ് അനുവദിക്കുക ഡീസല്‍ സബ്സിഡി നല്‍കുക തുടങ്ങിയവയാണ് വേണ്ടതെന്നും ബസുടമകള്‍ പറയുന്നു.

Update: 2021-06-18 03:32 GMT

കോഴിക്കോട്: സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസുടമകള്‍.ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്നും ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് കത്ത് നല്‍കി.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. രജിസ്ട്രേഷന്‍ നമ്പറിലെ അവസാന അക്കം ഒറ്റ, ഇരട്ട നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശം തൊഴില്‍മേഖലയെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.

നിലവിലെ ക്രമീകരണപ്രകാരം ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകള്‍ക്ക് സര്‍വീസ് നടത്താനാകുക. ബസ് വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ ഇതല്ല പരിഹാരമെന്നും, ടാക്സ് ഇളവ് അനുവദിക്കുക ഡീസല്‍ സബ്സിഡി നല്‍കുക തുടങ്ങിയവയാണ് വേണ്ടതെന്നും ബസുടമകള്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.

Tags:    

Similar News