വാഷിങ്ടണ്‍: ഓപണ്‍ എ ഐ സിഇഒ സാം ആള്‍ട്ട്മാനെതിരേ ലൈംഗികാരോപണകേസ് ഫയല്‍ ചെയ്ത് സഹോദരി ആനി ആള്‍ട്ട്മാന്‍. 30 കാരിയായ ആനി, തന്റെ സഹോദരനായ സാം ആള്‍ട്ട്മാനെതിരേ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.
തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തയായും തന്റെ വൈഫൈ, ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തയായുമാണ് ആരോപണം. യു എസ് കോടതിയിലാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സാം ആള്‍ട്ട്മാന്‍ ആരോപണം നിഷേധിച്ചു. ആനി പണത്തിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, അവള്‍ക്ക് മാനസികമായി പ്രശ്‌നമുണ്ടെന്നും മറ്റു സഹോദരങ്ങളും അവരുടെ അമ്മയും പറയുന്നു.
ഞങ്ങളുടെ കുടുംബത്തെക്കുറിച്ചും പ്രത്യേകിച്ച് സാമിനെക്കുറിച്ച്, വേദനിപ്പിക്കുന്നതും തികച്ചും അസത്യമായ അവകാശവാദങ്ങളും ആനി നടത്തിയിട്ടുണ്ട്. അവളുടെ സ്വകാര്യതയോടും ഞങ്ങളുടെ സ്വകാര്യതയോടും ഉള്ള ബഹുമാനം കൊണ്ടാണ് ഞങ്ങള്‍ പരസ്യമായി പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നിരുന്നാലും, അവള്‍ ഇപ്പോള്‍ സാമിനെതിരെ നിയമനടപടി സ്വീകരിച്ചു, ഇനി ഇത് പരിഹരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് തോന്നുന്നുവെന്നും കുടുംബം പറയുന്നു.
അതേസമയം, പ്രായപൂര്‍ത്തിയാവാത്ത സമയത്തു സഹോദരിയെ സാം നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചിരുന്നെന്നും ഇത് അവരില്‍ വിഷാദ രോഗം പോലെയുള്ള മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.