ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നല്‍കിയ ആറ് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2021-02-13 06:12 GMT
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നല്‍കിയ പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം സിറ്റി പൊലിസ് കമ്മീഷണര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത് എഎസ്‌ഐമാരായ ഷിബു ചെറിയാന്‍, ജോസഫ് ആന്റണി, ബിജു, സീനിയര്‍ സി.പി.ഒ സില്‍ജന്‍ തുടങ്ങിയ ആറ് പോലിസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്.


എറണാകുളം ജില്ലയിലെ നാല് പൊലിസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫിസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാള്‍ അണിയിച്ചത്. മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഇവര്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി.




Similar News