പട്ടിക വിഭാഗങ്ങള്‍ക്കുള്ള കൊവിഡ് ധനസഹായം ഒരു ലക്ഷം രൂപയാക്കണമെന്ന് എസ്‌ജെപിഎസ്

Update: 2021-10-18 13:18 GMT

പാലക്കാട്: കൊവിഡ് ബാധിച്ച് മരിച്ച പട്ടിക വിഭാഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് സാധുജന പരിപാലന സംഘം (എസ്‌ജെപിഎസ്) പാലക്കാട് ജില്ലാ സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. പാലക്കാട് മെഡിക്കല്‍ കോളേജിലെ 50 ശതമാനം ഉദ്യോഗസ്ഥ നിയമനങ്ങളും പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നും കുളപ്പുള്ളിയില്‍ ഇന്ന് സമാപിച്ച ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എം സി വേലായുധന്‍ അധ്യക്ഷനായ സമ്മേളനം സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി സുരേഷ് ജഗതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. വാസുദേവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ ടി എം കൃഷ്ണന്‍കുട്ടി അവതരിപ്പിച്ച വരവുചെലവു കണക്കുകളും അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി എം സി വേലായുധന്‍ (പ്രസി), സെക്രട്ടറി കെ വാസുദേവന്‍, കെ ശങ്കരന്‍കുട്ടി, എ കൃഷ്ണന്‍ (വൈസ് പ്രസി), കെ എ രാധാകൃഷ്ണന്‍, എം പി പത്മിനി (ജോ. സെക്രട്ടറി), ടി എം കൃഷ്ണന്‍കുട്ടി(ട്രഷറര്‍), എം നാരായണന്‍കുട്ടി (അസി. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

Tags:    

Similar News