മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്; മുംബൈയില്‍ പോസിറ്റിവിറ്റി നിരക്ക് 23 ശതമാനം
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ടതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 33,470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 10,000 കുറവാണ് ഞായറാഴ്ചയിലെ കൊവിഡ് ബാധ, നേരത്തെ അത് 44,388 ആയിരുന്നു. സജീവ രോഗികള്‍ 2,06,046 ആയി.
സംസ്ഥാനത്ത് ഇന്ന് 31 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പൂനെയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്, 28. പൂനെ റൂറല്‍ 2, പിംപ്രി ചിഞ്ച്വാഡ് 1.
മഹാരാഷ്ട്രയില്‍ ഇതുവരെ 1,247 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.
സംസ്ഥാനത്ത് ഇതുവരെ 69,53,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 8 പേര്‍ മരിച്ചു.
മുംബൈയില്‍ രോഗബാധയില്‍ കുറവുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമാണ്. മുംബൈയില്‍ ആകെ രോഗബാധ 9,26,170 ആയി. ആകെ മരണം 16,411.