അമേത്തിയിൽ സ്മൃതി ഇറാനി പിന്നിൽ; കോൺഗ്രസ് തിരിച്ചുവരുമോ?

Update: 2024-06-04 04:23 GMT

അമേത്തി: കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്ന ഉത്തര്‍പ്രദേശിലെ അമേത്തി 2019ലെ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. രാഹുല്‍ ഗാന്ധിയെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ച ബിജെപിയുടെ സ്മൃതി ഇറാനിയാണ് ഇവിടെ സിറ്റിങ് എംപി. രാഹുലിന് പകരം ഇത്തവണ സ്മൃതിയെ നേരിടാന്‍ കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത് കിഷോരി ലാല്‍ ശര്‍മയെയാണ്.

അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന മേയ് 20നാണ് അമേത്തിയില്‍ ജനവിധി രേഖപ്പെടുത്തിയത്. 54.4 ആണ് പോളിങ് ശതമാനം. വോട്ടെണ്ണല്‍ പുരോഗമിക്കവെ, ആദ്യഘട്ട ഫലസൂചനകളില്‍ സ്മൃതി ഇറാനിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുകയാണ്. തുടര്‍ച്ചയായ രണ്ടാം വിജയത്തിലൂടെ മണ്ഡലത്തില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തവണ അമേത്തിയില്‍ പ്രചാരണം നയിച്ചത്. എന്നാല്‍ ശക്തമായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ തുണച്ചേക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഭരിച്ചിട്ടും മണ്ഡലത്തില്‍ വികസനം എത്തിയില്ലെന്നായിരുന്നു 2019ല്‍ ബിജെപി ഉയര്‍ത്തിക്കാണിച്ച പ്രധാന പ്രചാരണ വിഷയം, ഇത്തവണ മറ്റെല്ലായിടത്തെയും പോലെ മോദിയുടെ ഗാരന്റികളാണ് അമേത്തിയിലും പ്രചാരണ വിഷയം. രാഹുല്‍ ഗാന്ധി അമേത്തിയില്‍നിന്ന് മാറി റായ്ബറേലിയില്‍ മത്സരിക്കുമ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ പ്രത്യേക പ്രാധാന്യത്തോടെയാണ് മണ്ഡലത്തിലെ ജനവിധി നോക്കിക്കാണുന്നത്.

Tags:    

Similar News