ലാവലിനില്‍ സിബിഐയുടെ അപ്പീലില്‍ തീര്‍പ്പായശേഷം സുധീരന്റെ ഹരജി സുപ്രിം കോടതി പരിഗണിക്കും

Update: 2024-07-16 08:35 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ എസ്എന്‍സി ലാവലിന്‍ വിധി ചോദ്യംചെയ്ത് സിബിഐ നല്‍കിയ ഹരജി തീര്‍പ്പായശേഷം തന്റെയാവശ്യം പരിഗണിച്ചാല്‍ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ സുപ്രിം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പിണറായിയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകാനുമതി ഹരജി ഫയല്‍ ചെയ്യാന്‍ അനുമതി തേടി സുധീരന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി.

2017ലാണ് പ്രത്യേകാനുമതി ഹരജി ഫയല്‍ചെയ്യാന്‍ അനുമതി തേടി സുധീരന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ലാവലിന്‍ ഹരജികള്‍ സുപ്രിം കോടതിയുടെ പരിഗണനയില്‍ നിരവധി തവണ വന്നെങ്കിലും, ഇതുവരെയും സുധീരന്റെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ലാവലിന്‍ ഹരജികളി നിന്ന് സുധീരന്റെ അപേക്ഷ മാറ്റുകയും അത് പ്രത്യേകമായി കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിക്കുകയും ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സുധീരന്റെ ആവശ്യം പരിഗണിച്ചത്.

Tags:    

Similar News